കുവൈറ്റ് സിറ്റി : അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബായോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ദേശീയ ദുഖാചരണം നടത്തിയാതോടൊപ്പം കുവൈത്തിലെ ഇന്ത്യൻ സമൂഹവും ദുഃഖാചരണത്തിൽ പങ്കുചേർന്നു. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ദുഖാചരണ ചടങ്ങിൽ അംബാസിഡർ സിബി ജോർജിനോടൊപ്പം എംബസ്സി ഉദ്യോഗസ്ഥരും മൗനാചരണത്തിൽ പങ്കെടുത്തു, രാവിലെ 11മണിക്ക് രണ്ട് മിനിറ്റ് നേരത്തേക്കാണ് മൗനം ആചരിച്ചത്. എംബസ്സിയിലെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു. എംബസിയോടൊപ്പം ദുഃഖാചരണത്തിൽ വിവിധ സ്ഥാപനങ്ങളും , സ്‌കൂളുകളും, വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹവും പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?