698 പദ്ധതികൾക്ക് കുവൈറ്റ് ഓഡിറ്റ് ബ്യൂറോ അനുമതി നൽകി

  • 04/10/2020


ഏപ്രിൽ തുടക്കം മുതൽ നടപ്പ് വർഷം സെപ്റ്റംബർ വരെ 1.12 ബില്യൺ ഡോളർ (3.6 ബില്യൺ യുഎസ് ഡോളർ) വിലമതിക്കുനന 698 പദ്ധതികൾക്ക് കുവൈറ്റ് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട്    അഞ്ച് വർഷത്തിനുളളിൽ കരാറുകളും,  പദ്ധതി നടപ്പാക്കുന്ന രീതികളും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസ്താവനയിലൂടെ ബ്യൂറോ വ്യക്തമാക്കി. 
കാബിനറ്റ് സെക്രട്ടേറിയറ്റ് ജനറൽ, പൊതുമരാമത്ത്, വൈദ്യുതി, ജലം, ഇന്റീരിയർ, ധനകാര്യം, പ്രതിരോധം, വിദ്യാഭ്യാസം എന്നീ മേഖലയുമായി ബന്ധപ്പെട്ട  83 പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ഓഡിറ്റർ യാസ്മിൻ ബാഷ പ്രസ്താവനയിൽ പറഞ്ഞു.

ഇതിനുവേണ്ടി 50 മില്യൺ ഡോളർ (16 മില്യൺ യുഎസ് ഡോളർ) ലാഭിക്കുന്നതിൽ അഡ്വാൻസ് ഓഡിറ്റിംഗ് വിജയിച്ചുവെന്നും മാത്രമല്ല, 163 മില്യൺ ഡോളർ (526 മില്യൺ യുഎസ് ഡോളർ) വിലമതിക്കുന്ന 66 നിർദ്ദിഷ്ട പദ്ധതികൾക്കുളള അനുമതി പല കാരണങ്ങൾ കൊണ്ട് ദിവാൻ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Related News