വായ്പ തിരിച്ചടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും; വിസാ കാലാവധി അവസാനിച്ച പ്രവാസികൾക്ക് മുന്നറിയിപ്പ്

  • 05/10/2020

കുവൈറ്റിൽ വിസാ കാലാവധി അവസാനിച്ചതിനെ തുടർന്ന് നാട്ടിൽ നിന്നും തിരിച്ചു വരാൻ കഴിയാത്ത പ്രവാസികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ  വായ്പാ കുടിശ്ശികയുളള  വിദേശികൾക്ക്  മുന്നറിയിപ്പുമായി  രാജ്യത്തെ വിവധ ബാങ്കുകൾ രം​ഗത്തെത്തി. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വിദേശികൾക്കും  അവരുടെ ജാമ്യക്കാർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.  

ഈ കുടിശ്ശികകൾ കിട്ടാ കടമായി എഴുതി തള്ളേണ്ടതില്ലെന്നും,  ഇതിനായി അതാതു രാജ്യങ്ങളിലെ കുടിശ്ശിക വീണ്ടെടുക്കൽ  ഏജൻസികളുടെ സഹായം 
 തേടാനും ബാങ്കുകൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.  50 ദിനാറോ അതിനുമുകളിലുള്ളതുമായ ബാങ്കിന്റെ വായ്പകൾ വീഴ്ച വരുത്തിയ വ്യക്തിയുടെ നടപടി സ്വീകരിക്കാനുളള അംഗീകാരമുണ്ടെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

വിദേശികളുടെ തിരിച്ചടവ്‌ മുടങ്ങിയ ലോണിന്റെ ആകെ തുക അടുത്ത മാസത്തോടെ വ്യക്തമാകും. അധ്യാപകർ , ആരോഗ്യ പ്രവർത്തകർ , എഞ്ചിനീയർ എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ്  കുടിശ്ശിക തിരിച്ചടക്കാൻ ബാക്കിയുള്ളവരെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related News