കുവൈറ്റ് സിറ്റി : കുവൈറ്റിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവരും ട്രാൻസിറ്റ് ഫ്ലൈറ്റുകളിലൂടെ മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ധർക്കും 14 ദിവസത്തിനുപകരം ഹോം ക്വാറൻറൈൻ കാലയളവ് 7 ദിവസമായി കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയിലുള്ള ജോലിക്കാരുടെ ഉയർന്ന ആവശ്യകതയെ മുൻനിർത്തിയാണ് തീരുമാനമെന്നാണ് റിപ്പോർട്ട് . കുവൈത്തിലെത്തുന്ന ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ധർക്കും മറ്റുള്ളവർക്കുമുള്ള ഹോം ക്വാറൻറൈൻ കാലയളവിൽ Shlonik അപ്ലിക്കേഷൻ വഴി മന്ത്രാലയം ഇവരെ നിരീക്ഷിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?