സിവിൽ ഐ.ഡി.അപേക്ഷകരുടെ തയ്യാറായ കാർഡുകൾ വീട്ടിൽ എത്തിച്ച് നൽകും; ഓഡിറ്റ്‌ ബ്യൂറോ അംഗീകാരം നൽകി

  • 06/10/2020

സിവിൽ ഐ.ഡി.അപേക്ഷകരുടെ തയ്യാറായ  കാർഡുകൾ  അപേക്ഷകരുടെ വീടുകളിൽ എത്തിച്ചു നൽകാൻ സിവിൽ ഇൻഫോർമ്മേഷൻ അതോറിറ്റി നൽകിയ  അഭ്യർത്ഥന  ഓഡിറ്റ്‌ ബ്യൂറോ അംഗീകാരിച്ചു.  സിവിൽ ഇൻഫോർമ്മേഷൻ അതോറിറ്റി ഓ​ഗസ്റ്റ് മാസ അവസാനത്തോടെ  നൽകിയ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകരുടെ വീടുകളിൽ എത്തിച്ചു നൽകാൻ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ചുളള കരാർ സ്വകാര്യ സ്ഥാപനമായ ന്യൂ വിഷൻ കമ്പനി ഫോർ കമ്പ്യൂട്ടർ സിസ്റ്റംസിനെ  ഏൽപ്പിച്ചിട്ടുണ്ട്. 

ഒരു വർഷത്തേക്കാണ് കരാർ കാലാവധി പ്രകാരം  അപേക്ഷകരുടെ വീട്ടിൽ വിതരണം ചെയ്യുന്ന ഓരോ കാർഡുകൾക്കും 650 ഫിൽസ്‌ ആണ് കമ്പനിക്ക്‌ ലഭിക്കുക. .
ഈ സേവനം  3 മാസത്തിനുള്ളിൽ  നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
ഐഫോൺ ഉപകരണങ്ങൾക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്ന  മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ അടുത്തിടെ പുറത്തിറക്കിയതായും അധികൃതർ അറിയിച്ചു.   സൗത്ത് സൂറയിലെ പ്രധാന കെട്ടിടത്തിൽ സിവിൽ ഐഡി കാർഡിനുള്ള ഡെലിവറി സമയം രാവിലെ 6 മണി മുതൽ വൈകുന്നേരം 8 മണി വരെ പി‌എ‌സി‌ഐ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ ഇലക്ട്രോണിക്  എൻവലോപ്‌ സംവിധാനം വഴിയുള്ള സേവനങ്ങൾ വ്യാപിപ്പിച്ചു. ഫോട്ടോ  പുതുക്കൽ  ആദ്യതവണയുള്ള രജിസ്ട്രേഷൻ,  18 വയസ്സ് തികഞ്ഞവരുടെ  ജനനം , ദേശീയത മുതലായ  വിവരങ്ങൾ ചേർക്കൽ,  എന്നീ  സേവനങ്ങളും ഇലക്ട്രോണിക്‌ എൻവലോപ്‌ വഴി ലഭ്യമാകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. 

Related News