പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടരാൻ നിർദ്ദേശവുമായി കുവൈറ്റ് അമീര്‍

  • 07/10/2020

കുവൈറ്റ് പ്രധാനമന്ത്രി   ശൈഖ് സബ അല്‍ ഖാലിദ് അല്‍ സബയുടെ  മന്ത്രിസഭയില്‍ ആത്മവിശ്വാസം രേഖപ്പെടുത്തിയ അമീര്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബ ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നത് തുടരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കുവൈറ്റ് പ്രധാനമന്ത്രി  തന്റെ മന്ത്രിസഭയുടെ രാജിക്കത്ത് അമീറിന് കൈമാറിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയോട് ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നത് തുടരാന്‍ ആവശ്യപ്പെട്ടതെന്ന് സർക്കാർ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.   കസ്റ്റേൺ നിർദ്ദേശപ്രകാരം പകരക്കാരനെ നിയമിക്കാനുള്ള അവസരമാണങ്കിലും പ്രധാനമന്ത്രിയിൽ ആത്മവിശ്വാസം ഉറപ്പിച്ചു. 

നവംബര്‍ അവസാനത്തോടെ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടരാനും അമീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തന്റെ മുൻഗാമികൾ നിശ്ചയിച്ചിട്ടുള്ള രാഷ്ട്രീയ പാത പിന്തുടരണമെന്നും നിർദ്ദേശിച്ചു. കുവൈറ്റിന്റെ പുരോഗതിക്കായി ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ഓരോരുത്തരും തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും പാലിക്കണമെന്ന് അമീര്‍ ശൈഖ് നവാഫ് ആഹ്വാനം ചെയ്തു.  മുന്‍ അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഒക്ടോബര്‍ ഒന്നിന് കാലാവധി അവസാനിക്കേണ്ട നാഷണല്‍ അസംബ്ലിയുടെ കാലാവധി ഒരാഴ്ച വൈകി അവസാനിക്കുന്നത്.

തിരഞ്ഞെടുപ്പിന് വേദിയൊരുക്കാൻ നിയമസഭ വ്യാഴാഴ്ച തന്നെ പിരിച്ചുവിടുമെന്ന് പാർലമെന്റ് സ്പീക്കർ മർസ്സൂഖ് അൽ ഗാനിം പ്രഖ്യാപിച്ചിരുന്നു. 
പുതിയ കിരീടവകാശിയെ നിയമിക്കാന്‍ അമീര്‍ ഉടന്‍ തീരുമാനിക്കുകയാണെങ്കില്‍ കിരീടവകാശിയുടെ സത്യപ്രതിജ്ഞയ്ക്കായി പ്രത്യേക അസംബ്ലി സമ്മേളനം വിളിക്കുമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു. ഭരണഘടനാപ്രകാരം കിരീടവകാശിയെ നിയമിക്കാന്‍ പുതിയ അമീറിന് ഒരു വര്‍ഷം വരെ സമയമെടുക്കാം. അതേസമയം കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ബജറ്റ് പ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്നതിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് 10 നിയമനിർമാതാക്കൾ കഴിഞ്ഞ മാസം കുവൈത്ത് ഉപപ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. 

Related News