ഹവല്ലി ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സെന്ററില്‍ സംഘർഷം; ആരോ​ഗ്യ പ്രവർത്തകരും പ്രവാസിയും തമ്മിൽ ഏറ്റുമുട്ടി

  • 08/10/2020

കുവൈറ്റ് സിറ്റി; ഹവല്ലി ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സെന്ററില്‍   സംഘർഷം. ആശുപത്രിയിലെ ജീവനക്കാരനും  പരിശോധനയ്ക്കെത്തിയ പ്രവാസിയും തമ്മിലാണ് ഏറ്റുമുട്ടിയതെന്ന്  പ്രാദേശിക ദിനപത്രം  റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നും, സംഘർഷത്തിൽ  ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. സംഘർഷത്തിൽ ഹെല്‍ത്ത് സെന്ററിലെ  ജനല്‍ ചില്ലുകള്‍ തകർന്നിട്ടുണ്ട്. 
 
സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിലത്തെത്തി അന്വേഷണം ആരംഭിച്ചു.   ആശുപത്രി ജീവനക്കാർ വിവരമറിയച്ചതോടെയാണ്  സുരക്ഷാ  ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയത്. ആശുപത്രി ജീവനക്കാരനെ ഡിസ്ട്രിക്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും, പ്രവാസിയെ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Related News