കുവൈറ്റിന്റെ പുതിയ കിരീടാവകാശിയായി ഷൈഖ്‌ മിഷ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ സത്യ പ്രതിജ്ഞ ചെയ്തു

  • 08/10/2020

കുവൈറ്റിന്റെ പുതിയ കിരീടാവകാശിയായി ഷൈഖ്‌ മിഷ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാർലമെന്റിൽ ഹാജരായ എല്ലാ  അംഗങ്ങളുടെയും പിന്തുണ ലഭിച്ച ശേഷം സ്പീക്കരുടെ പ്രഖ്യാപനത്തിന് ശേഷമാണ് സത്യ പ്രതിജ്ഞ നടന്നത്‌. ഇന്ന് പാർലമെന്റിൽ ഹാജരായ 59 പേരും പുതിയ കിരീടാവാകശിയായി ഷൈഖ്‌ മിഷ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹിനെ പിന്തുണച്ചു. 

ഭരണഘടനയെയും രാജ്യത്തിന്റെ  നിയമങ്ങളെയും ബഹുമാനിക്കുമെന്നും  ജനങ്ങളുടെ സ്വാതന്ത്ര്യവും ,  താൽപ്പര്യങ്ങളും ,സ്വത്തുക്കളും , പ്രാദേശിക സമഗ്രതയും   സംരക്ഷിച്ച് കൊണ്ട്‌  അമീറിനോട് വിശ്വസ്തത പുലർത്തുമെന്ന്  ഞാൻ സർവ്വശക്തനായ ദൈവത്തിന്റെ നാമത്തിൽ  സത്യ പ്രതിജ്ഞ ചെയ്യുന്നു.“ എന്ന വാചകത്തിലാണ് സത്യ പ്രതിജ്ഞ ചെയ്തത്‌. 

ഷൈഖ്‌ മിഷ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹിനെ കിരീടാവകാശിയായി നിയമിച്ച് അമീർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇപ്പോഴത്തെ അമീറിന്‍റെ അര്‍ദ്ധ സഹോദരനും കുവൈറ്റിലെ പത്താമത്തെ അമീറായിരുന്ന ഷൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകനുമാണ്. കുവൈറ്റ് അമീര്‍ ഷൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹാണ് കിരീടാവകാശിയായി ശൈഖ് മിഷ് അലിനെ ഇന്നലെ നാമനിര്‍ദ്ദേശം ചെയ്തത്. 2004 ഏപ്രില്‍ 13ന് മിനിസ്റ്റര്‍ പദവിയോടെ അദ്ദേഹം നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫായി നിയമിതനായി. 1967-1980 കാലഘട്ടത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

Related News