കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയ്ക്ക് അഭിനന്ദനം അർപ്പിച്ച് ഇന്ത്യൻ അംബാസിഡർ

  • 08/10/2020

സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റ പുതിയ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയ്ക്ക് ആത്മാർത്ഥവും ഹൃദ്യവുമായ അഭിനന്ദനങ്ങൾ അറിയിച്ച് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്. കുവൈറ്റിന്റെ പുതിയ കിരീടാവകാശിക്ക് തന്റെയും ഇന്ത്യയുടെ ഓരോ ജനങ്ങളുടെയും അഭിനന്ദനം അർപ്പിക്കുന്നുവെന്ന്  ഇന്ത്യൻ  അംബാസിഡർ പ്രസ്താവനയിലൂടെ അറിയിച്ചു.  ഇന്ത്യയും, കുവൈറ്റും ചരിത്ര പരമായി വളരെ മികച്ച സൗഹൃദം പുലർത്തുന്ന രാജ്യങ്ങളാണ്. കുവൈറ്റ് അമീർ  ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെയും, കിരീടാവകാശി   ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെയും കീഴിൽ ഇനിയും കൂടുതൽ സൗഹൃദ പരമായി ബന്ധം തുടർന്ന് പോകാൻ കഴിയുമെന്ന് തനിക്ക് ആത്മ വിശ്വാസമുണ്ടെന്നും അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി.

കുവൈറ്റ് അമീർ  ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെയും, കിരീടാവകാശി   ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെയും ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ആശംസകൾ നേരുന്നുവെന്നും അംബാസിഡർ സിബി ജോർജ് പ്രസ്താവാനയിലൂടെ പറഞ്ഞു. 

Related News