34 രാജ്യങ്ങളുടെ കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും; DGCA.

  • 08/10/2020

കുവൈത്ത്‌ സിറ്റി : കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്കേർപ്പെടുത്തിയ 34 രാജ്യങ്ങളിൽ ചില രാജ്യങ്ങൾക്ക് പ്രവേശനാനുമതി നൽകിയെന്ന വാർത്ത വ്യാജമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ DGCA. ചില സോഷ്യൽ മീഡിയകളിൽ ഇത്തരത്തിൽ വാർത്ത പ്രചരിക്കുന്നതിനെ തുടർന്നാണ് DGCA ഇതിൽ വ്യക്തത വരുത്തിയത്. 34 രാജ്യങ്ങൾക്കുള്ള പ്രവേശന വിലക്ക് തുടരുന്നതായും അതിൽ പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തുകയോ ഏതെങ്കിലും രാജ്യങ്ങൾക്ക് അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്ന് DGCA. 
   
 ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ട്‌ അടിസ്ഥാനമാക്കിയാണു ലിസ്റ്റില്‍  രാജ്യത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ തീരുമാനിക്കുകയെന്ന് നേരത്തെ DGCA വ്യക്‌തമാക്കിയിരുന്നു, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കോവിഡ് വ്യാപനം തുടരുന്നതിനാലും, വിലക്കില്ലാത്ത മറ്റൊരു രാജ്യത്തു 14 ദിവസം തങ്ങി PCR ടെസ്റ്റ് നടത്തി കുവൈത്തിലേക്ക്   വരുന്നതിന്റെ ഭാരിച്ച ചെലവ് താങ്ങാനാവാത്തതിനാലും ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങി കിടക്കുന്നത് , പലരുടെയും താമസരേഖ അവസാനിക്കുകയും ഇനിയൊരു തിരിച്ചു വരവ് അസാധ്യമായിരിക്കുകയുമാണ് നിലവിൽ.  

Related News