മദ്യപാനിയായ പിതാവിൽനിന്നും കുട്ടികൾക്ക് മോചനം.

  • 08/10/2020

കുവൈറ്റ് സിറ്റി : പിതാവിന്റെ അമിത മദ്യപാനവും കുട്ടികളോടുള്ള മോശമായ പെരുമാറ്റവും കാരണം പിതാവിന് കുട്ടികളെ സംരക്ഷിക്കാനുള്ള അവകാശം കോടതി നിഷേധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  കുട്ടികളെ വളർത്തുന്നതിൽ പിതാവ് വിശ്വാസയോഗ്യനല്ലെന്ന് കോടതി സൂചിപ്പിച്ചു, ചൈൽഡ് പ്രൊട്ടക്ഷൻ സെന്റര് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിൽ കുട്ടികൾ അക്രമത്തിനു ഇരയായിട്ടുണ്ടെന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
 
ശിശുസംരക്ഷണ കേന്ദ്രത്തിന്റെ അന്വേഷണത്തിൽ പിതാവ് തന്റെ മക്കൾക്ക് ഒരു നല്ല മാതൃകയല്ലെന്ന് തെളിയിച്ചതായി അമ്മയുടെ പ്രതിനിധി അറ്റോർണി ഹവ്ര അൽ ഹബീബ് സ്ഥിരീകരിച്ചു, കാരണം നിരോധിച്ച ലഹരിപദാർത്ഥങ്ങൾ കുട്ടികളുടെ മുന്നിൽ വച്ച് ഉപയോഗിക്കുന്നത്  യുക്തിരഹിതവും നിയമവിരുദ്ധവുമാണ്  എന്നും,  കുട്ടികൾ പിതാവിനോടൊപ്പം താമസിക്കുന്നത് തുടരുകയാണെങ്കിൽ, അവരുടെ സ്വഭാവത്തെയും ഭാവിയെയും  ബാധിക്കുമെന്നും, കുട്ടികളെ പിതാവിൽനിന്നും മാറ്റാനുള്ള കോടതിയുടെ  വിധി  കുട്ടികൾക്കുള്ള ദൈവത്തിന്റെ വിധിയാണെന്നും  അൽ ഹബീബ് കൂട്ടിച്ചേർത്തു. 

Related News