ദുബായിൽ നിന്നും കുവൈറ്റിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് 750 ​ദിനാറിലെത്തി

  • 09/10/2020



കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിസന്ധിയിൽ  ദുബായിൽ നിന്ന് കുവൈത്തിലേക്ക്  വിമാന ടിക്കറ്റ് ലഭിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്ന് പ്രാദശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള യാത്രയ്ക്ക് വിലക്കുളള 34  രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ദുബായിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുളള ടിക്കറ്റ് അവസാനിച്ചതായി പ്രാദേശിക ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 

സാധാരണയായി കുവൈത്തിൽ നിന്നും ദുബായിലേക്ക് ടിക്കറ്റ് നിരക്ക് ഒരാൾക്ക് 60 കെഡി മുതൽ 120 കെഡി വരെയാണ്. എന്നാൽ ടിക്കറ്റ് നിരക്കിൽ നിലവിൽ വലിയ തുകയാണ് ഈടാക്കുന്നത്.  പ്രതിദിനം 3 ഫ്ലൈറ്റുകൾ മാത്രമേ ലഭ്യമാകൂ എന്നതിനാൽ  ടിക്കറ്റിന്റെ വില ഒരാൾക്ക് 610 കെഡി മുതൽ 750 കെഡി വരെയാണ് ഈടാക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  ടിക്കറ്റുകളുടെ ലഭ്യതക്കുറവും, വിമാന സർവ്വീസുകളുടെ എണ്ണം കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. 

സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നിവിടങ്ങളിൽ നിന്നും കുവൈറ്റിലേക്കുളള മടക്കയാത്രയ്ക്ക്  ഒരാൾക്ക് 160 കെ‌ഒ മുതൽ 260 കെ‌ഡി   വരെയാണ് ഈടാക്കുന്നത്. ദുബായിൽ നിന്ന് 14 ദിവസത്തെ ക്വാറന്റൈൻ കാലവാധിക്ക് ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വളരെ കൂടുതലായതിനാൽ ദുബായിൽ നിന്ന് കുവൈത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലും  ബുക്കിം​ഗ് പൂർത്തിയായിട്ടുണ്ടെന്ന്  ട്രാവൽ ഏജൻസികൾ അറിയിച്ചു.

Related News