ക്വാറന്റൈൻ കാലാവധി വാർഷിക അവധിയിൽ നിന്ന് കുറയ്ക്കില്ലെന്ന് കെപിസി

  • 09/10/2020

കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിൽ നിന്ന് (കെപിസി)  വിദേശത്തേക്ക് പോകുന്ന ജീവനക്കാർക്ക് ക്വാറന്റൈൻ കാലാവധി സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലേക്ക്  ജീവനക്കാർ ഔദ്യോ​ഗിക കമ്പനിയുടെ ട്രെയിനിം​ഗിനോ, മറ്റ് ചികിത്സയ്ക്കോ   പോയി രാജ്യത്ത് തന്നെ മടങ്ങിയെത്തി എടുക്കുന്ന ക്വാറന്റൈൻ കാലായളവിലുളള അവധികൾ വാർഷിക അവധിയിൽ നിന്ന് കുറയ്ക്കില്ലെന്ന് കെപിസി പ്രസ്താവനയിലൂടെ അറിയിച്ചു. മുൻ കരുതലിന്റെ ഭാ​ഗമായി എടുത്ത അവധിയായിട്ടാണ് കണക്കാക്കുക

അതേസമയം,  ജീവനക്കാർ ആഴ്ചാവസാനമോ, ഔദ്യോഗിക അവധി ദിവസങ്ങളിലോ വാർഷിക അവധിക്ക് പോയാൽ,  രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോൾ ഹോം  ക്വാറന്റൈൻ കാലയളവ്  വാർഷിക  അവധിയിൽ നിന്ന്  കുറയ്ക്കുമെന്നും  കെപിസി അറിയിച്ചു.

Related News