കുവൈറ്റിലെ വിവിധ ഏരിയയിൽ കവർച്ച നടത്തിയ 5 പേർ അറസ്റ്റിൽ

  • 09/10/2020

കുവൈറ്റിലെ വിവിധ ഏരിയയിൽ കവർച്ച നടത്തിയ 5 പേരെ അഹ്മദി ക്രിമിനൽ അന്വേഷണ വകുപ്പിലെ സുരക്ഷാ ഉദ്യാ​ഗസ്ഥർ അറസ്റ്റ് ചെയ്തു.  ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും  ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത് പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുളള പ്രതികളേയും അറസ്റ്റ് ചെയ്തത്. വിവിധ ഏരിയയിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ആകെ 35 ഏരിയയിൽ മോഷണം നടത്തിയിട്ടുണ്ടെന്നും, മോഷ്ടിച്ച ചില വസ്തുക്കൾ തങ്ങളുടെ പക്കൽ ഇപ്പോഴും ഉണ്ടെന്നും പ്രതികൾ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. 

Related News