കുവൈറ്റില്‍ ഇന്ന് കൊവിഡ് രോ​ഗബാധിതരേക്കാൾ രോ​ഗമുക്തി നേടിയവർ; രോ​ഗമുക്തി നേടിയത് 710 പേർ; രോ​ഗബാധിതർ 635 പേര്‍

  • 09/10/2020

കുവൈറ്റില്‍ 635 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 110076 ആയെന്നും ആരോ​ഗയമന്ത്രാലയത്തിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 649 ആയി ഉയര്‍ന്നു. ഇന്ന് രോ​ഗബാധിതരേക്കാൾ രോ​ഗമുക്തി നേടിയവരാണ്.  24 മണിക്കൂറിനിടെ 710 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 102024 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 7403 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 125 പേരുടെ നില ഗുരുതരമാണ്. 3922 പേര്‍ക്ക് പുതിയതായി കൊവിഡ് ടെസ്റ്റ് നടത്തി.

Related News