"കൊവിഡിനെതിരെ പോരാടുന്നതിന് കുവൈറ്റ് ദേശീയതലത്തിൽ മാത്രമല്ല ആഗോളതലത്തിലും വലിയ ശ്രമം നടത്തുന്നു"; അബ്ദുല്ല അൽ-ഷറഹ

  • 09/10/2020

കൊവിഡിനെതിരെ  പോരാടുന്നതിന് ആ​ഗോള സഹകരണത്തിന്റെ  ആവശ്യകതയെ ഓർമ്മിപ്പിച്ച് കുവൈറ്റിന്റെ പ്രഥമ സെക്രട്ടറി അബ്ദുല്ല അൽ-ഷറഹ. കൊവിഡിന് ശേഷം സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നതിന് തയ്യാറെടുക്കണമെന്നും അദ്ദേ​ഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോകത്തെ പുനർനിർമ്മിക്കുന്നതിനെക്കുറിച്ചുള്ള യുഎൻ പൊതുസഭയുടെ 75-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2030ൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മുന്നോടിയായിയുളള ബുദ്ധിമുട്ടുകളും, പ്രതിസന്ധികളും കൈകാര്യം ചെയ്യുന്ന വർഷമായിരിക്കും 2020തെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ് ബാധിച്ചതിനെക്കുറിച്ചും വൈറസ് മൂലം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിലും അൽ-ഷറഹ് ഖേദം പ്രകടിപ്പിച്ചു.
 
കൊവിഡിനെ പ്രതിരോധിക്കാനുളള വാക്സിൻ കണ്ടെത്തുന്നതിന് 
എല്ലാ സ്ഥാപനങ്ങളോടും, സർക്കാരുകളോടും, കമ്പനികളോടും സഹകരിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു  . വൈറസ് പ്രതിസന്ധി മൂലം സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആഘാതത്തെ അഭിമുഖീകരിക്കുന്നതിന് ആ​ഗോളതലത്തിലുളള ഏകോപനത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കൊവിഡ്  വൈറസിനെതിരെ   പോരാടുന്നതിന് കുവൈറ്റ് ദേശീയതലത്തിൽ മാത്രമല്ല ആഗോളതലത്തിലും വലിയ ശ്രമം നടത്തുന്നുണ്ടെന്ന് അൽ-ഷറഹ് അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിക്കെതിരെ പോരാടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കാൻ രാജ്യം 290 ദശലക്ഷം യുഎസ് ഡോളർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News