അൽ-കിർബി ഏരിയയിൽ വൻ തീപിടിത്തം; 3,000 മീറ്ററിലധികം തീ വ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

  • 09/10/2020

കുവൈറ്റ് സിറ്റി; അൽ-കിർബി ഏരിയയിലെ  ജാസിം അൽ ഖറഫി റോഡിൽ സ്ഥിതി ചെയ്യുന്ന തൊഴിലാളികളുടെ താമസ സ്ഥലത്ത് വൻ തീപിടിത്തം. 
3,000 മീറ്ററിലധികം തീ  വ്യാപിച്ചിട്ടുണ്ട്. അൽ ഖറഫി റോഡിലെ പേപ്പർ പ്രസ് ഫാക്ടറിയ്ക്കും, വിവിധ വർക്ക് ഷോപ്പുകൾക്കും തീപിടിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ   തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Related News