കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു; അനുശോചനം രേഖപ്പെടുത്തി ആശുപത്രിയിലെ ജീവനക്കാർ

  • 09/10/2020

കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ച ഈജിപ്ഷ്യന്‍ സ്വദേശിയായ ഡോക്ടര്‍  ഡോ. അഹമ്മദ് സയദ് (41)  വിയോ​ഗത്തിൽ അൽ ജഹ്‌റ ആശുപത്രി അധികൃതരും, ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും, അദ്ദേഹത്തിന് ദൈവത്തിന്റെ കരുണ ലഭിക്കട്ടെ എന്നും അനുശോചന സന്ദേശത്തിൽ  പറഞ്ഞു.  ആശുപത്രിയുടെ ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ വകുപ്പിൽ ജോലി ചെയ്തിരുന്ന ഡോ. അഹമ്മദ് സായിദ് ഇന്നലെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.    3 മാസം മുമ്പ്  കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജാബർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Related News