കുവൈറ്റിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം; മുനിസിപ്പല്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്ന 150 പ്രവാസികളെ പിരിച്ചുവിടുമെന്ന് അധികൃതർ

  • 10/10/2020

പ്രവാസികൾക്ക് തിരിച്ചടിയായി  സ്വദേശിവൽക്കരണം ശക്തമാക്കുന്നു.  മുനിസിപ്പല്‍ കൗണ്‍സിലില്‍ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന 150 പ്രവാസികളെ പിരിച്ചുവിടാൻ നടപടി എടുക്കുന്നുവെന്ന്  റിപ്പോർട്ട്.   ഇതുമായി ബന്ധപ്പെട്ട നടപടികൾ  ഉടനെ എടുക്കാൻ മുനിസിപ്പാലിറ്റി മന്ത്രി വാലിദ് അല്‍ ജസീം ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി. 

വിവിധ മേഖലകളിൽ കുറഞ്ഞ സമയം കൊണ്ടുതന്നെ 100 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് മന്ത്രിയുടെ തീരുമാനം. അഡ്‍മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍, എൻജിനീയറിം​ഗ്, സര്‍വ്വീസ് സെക്ടറുകളിലാണ് പ്രധാനമായും സ്വദേശിവൽക്കരണം നടത്തുന്നത്.  നേരത്തെ 300 പ്രവാസികളെ പിരിച്ചുവിട്ടിരുന്നു. ഇതിന് പുറമെ ഫിനാന്‍ഷ്യല്‍, അഡ്‍മിനിസ്ട്രേറ്റീവ് മേഖലകളിൽ ജോലി ചെയ്യുന്ന 25  പ്രവാസികളെയും അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 150 പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

Related News