അനധികൃത മത്സ്യ ബന്ധനം; 11 ബോട്ട് പിടിച്ചെടുക്കുകയും 58 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു

  • 10/10/2020

കുവൈറ്റ് സിറ്റി;  പരിസ്ഥിതി സംരക്ഷണ നിയമം (ഇപിഎൽ) ലംഘിച്ചതിന് 58 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.  പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആന്റ് ഫിഷ് റിസോഴ്‌സസ് (പി‌എ‌എഫ്‌ആർ), എൻ‌വിയോൺ‌മെന്റ് പബ്ലിക് അതോറിറ്റി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് നിയമ ലംഘകരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയ സുരക്ഷാ മാധ്യമങ്ങളും പബ്ലിക് റിലേഷൻസ് വകുപ്പും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പിടിച്ചെടുത്ത ബോട്ടുകൾ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ആർട്ടിക്കിൾ 100 ലംഘിച്ചിട്ടുണ്ട്.  കുവൈറ്റ് തീരത്ത് നിന്ന് ഒന്നര മൈൽ അപ്പുറത്ത് അനധികൃത വലകൾ ഉപയോഗിച്ച് പ്രദേശത്തെ കടലിൽ നിന്നും മീൻ പിടിക്കുകയായിരുന്നു. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. എട്ടര ടൺ മത്സ്യം പിടിച്ചെടുത്ത് പിഎഎഎഫ്ആറിലേക്ക്  കൈമാറി. പരിസ്ഥിതി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് 11 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.

Related News