കുവൈറ്റ് അമീറിനെയും കിരീടാവകാശിയെയും അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

  • 10/10/2020

 കുവൈറ്റിന്റെ പുതിയ അമീർ  ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെയും, പുതിയ കിരീടാവകാശിയായി ഷൈഖ് മിഷാല്‍ അഹമദ്‌ അൽ ജാബിർ അൽ സബാഹിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.  

" ഈ സന്ദർഭത്തിൽ കുവൈറ്റിന്റെ അമീറായി ചുമതലയേറ്റ ഷൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെയും, കിരീടാവകാശിയായി ചുമതലയേറ്റ ഷൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനെയും ഞാൻ അഭിനന്ദിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ കുവൈറ്റിന് ആഗോള തലത്തിൽ ഒരു പ്രധാന  പങ്ക് വഹിക്കാൻ കഴിയുമെന്ന്  എനിക്ക് ഉറപ്പുണ്ട്, ചരിത്രപരമായിയുളള ഇന്ത്യ-കുവൈറ്റ് സൗഹൃദം ഇനിയും കൂടുതൽ ശക്തിപ്പെടും". മോദി അഭിനന്ദനം അറിയിച്ച് കൊണ്ടുളള സന്ദേശത്തിൽ പറഞ്ഞു

Related News