ജുഡീഷ്യറിയെ അപമാനിച്ചു; കുവൈറ്റിൽ പ്രശസ്ത ​ഗായകന് 2 വർഷം തടവും, 1000 ദിനാർ പിഴയും ഈടാക്കി

  • 10/10/2020

കുവൈറ്റ് സിറ്റി;  ജുഡീഷ്യറിയെ അപമാനിച്ചതിൽ പ്രശസ്ത ​ഗായകന് രണ്ട് വർഷം തടവുശിക്ഷ വിധിച്ചു.  ഒരു ടിവി പ്രോഗ്രാമിൽ പാടിയ  ഗാനത്തിലൂടെ ജുഡീഷ്യറിയെ അപമാനിച്ചതിന്റെ പേരിലാണ്  ഗായകന് ശിക്ഷ വിധിച്ചത്.  ജുഡീഷ്യറിയെ അപമാനിച്ചുവെന്ന സുപ്രീം ജുഡീഷ്യൽ കൗൺസിൽ സമർപ്പിച്ച പരാതിയിലാണ് പബ്ലിക് പ്രോസിക്യൂഷൻ നിയമനടപടി സ്വീകരിച്ചത്. 1000 ദിനാർ പിഴയും ഈടാക്കിയിട്ടുണ്ട്.  ടിവി പ്രോഗ്രാമിൽ പാടിയ  ഗാനത്തിലെ വരികൾ ജു‍ഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശിക്ഷ വിധിച്ചത്. 

Related News