കുവൈറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് 30,000 ദിനാർ വരെ പിഴയും തടവ് ശിക്ഷയും

  • 12/10/2020

കൊവിഡ് പശ്ചാത്തലത്തിൽ വ്യാപനം നേരിടുന്നതിന് കർഫ്യൂ ഏർപ്പെടുത്തുന്നതിന് പകരം കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഭരണകൂടം.  കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയും, തടവ് ശിക്ഷയും ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു

കൊവിഡ് വ്യാപനത്തിലേക്ക് നയിക്കുന്ന ഒത്തുചേരലുകൾ, ആരോ​ഗ്യ സംരക്ഷണ മുൻകരുതൽ പാലിക്കാത്തവർ, വൈറസ് വ്യാപനമുണ്ടാക്കുന്ന സാഹചര്യത്തിലുളള പെരുമാറ്റം എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു.  സാംക്രമിക രോഗ നിയമം പ്രകാരം ആരോഗ്യമന്ത്രലായം പുറപ്പെടുവിച്ച തീരുമാനങ്ങൾ ഏതെങ്കിലും ലംഘിക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കും.   

 ആർട്ടിക്കിൾ 15 ൽ പരാമർശിച്ചിരിക്കുന്ന തീരുമാനങ്ങളുടെയും നടപടികളുടെയും പ്രകാരം ഓരോ ലംഘനത്തിനും 3 മാസത്തിൽ കൂടുതലുള്ള തടവിനോ 5.000 ദിനാറിൽ കൂടാത്ത പിഴയോ ഈടാക്കും. ഇതിന്  പുറമെ നിയമ ലംഘകർക്ക് 6 മാസത്തിൽ കൂടാത്ത തടവും 10,000 ദിനാറിൽ കൂടാത്ത പിഴയോ ഈടാക്കമെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മനപ്പൂർവ്വം മറ്റൊരു വ്യക്തിയിലേക്ക്  അണുബാധ പകരാൻ കാരണമാകുന്നവർക്ക്   10 വർഷം തടവും 30,000 ദിനാറിൽ കുറയാത്ത പിഴയും ഈടാക്കും. 

Related News