പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുളള ജുഡീഷ്യൽ ഉദ്യോഗസ്ഥർ കുവൈറ്റിലേക്ക് തിരിച്ചെത്തി

  • 12/10/2020

കുവൈറ്റ് സിറ്റി:  കൊറോണ എമർജൻസി മന്ത്രാലയ കമ്മിറ്റിയുടെ തീരുമാനപ്രകാരം 34 പ്രവേശന വിലക്കുള്ള  രാജ്യങ്ങളിൽ നിന്നുളള ജുഡീഷ്യൽ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാർ എന്നിവരെ വഹിച്ചുകൊണ്ടുളള ആദ്യ വിമാന സർവ്വീസ് എത്തിച്ചേർന്നതായി  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. ഡസൻ കണക്കിന് ഈജിപ്ഷ്യൻ ജഡ്ജിമാരും ഉപദേശകരും ജോലിക്കാരും കെയ്‌റോയിൽ നിന്ന് നേരിട്ട്   കുവൈത്തിലേക്ക് കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ മടങ്ങിയെത്തി.

 നീതിന്യായ മന്ത്രാലയവും സമിതിയും അംഗീകരിച്ചുളള പട്ടിക പ്രകാരം  പ്രവാസി ജീവനക്കാരെ  രാജ്യത്തേക്ക് പ്രവേശിക്കാൻ  അനുവദിച്ചു. ബന്ധപ്പെട്ട സർക്കാർ ഏജൻസിയിൽ നിന്നും കമ്മിറ്റിയിൽ നിന്നും അനുമതി നേടിയ പ്രവാസി ജീവനക്കാരായത് കൊണ്ട് 14 ദിവസത്തേക്ക്  ക്വാറന്റൈനിൽ പ്രവേശനമില്ലാതെയാണ്   നേരിട്ട് രാജ്യത്തേക്ക് പ്രവേശിച്ചത്.  അത് കൊണ്ടു തന്നെ കൊവിഡ് നെഗറ്റീവ് തെളിയിക്കുന്ന  പിസിആർ സർട്ടിഫിക്കറ്റ് പ്രവാസി ജീവനക്കാർ സമർപ്പിക്കേണ്ടതുണ്ടെന്നും,  രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചു.

Related News