ഡാന്‍സ് കളിക്കാന്‍ വരന്റെ സുഹൃത്തുക്കള്‍ വലിച്ചിഴച്ച് കൊണ്ടുപോയി; വധു വിവാഹത്തില്‍ നിന്നും പിന്മാറി

  • 14/12/2020

വിവാഹ ആഘോഷങ്ങള്‍ അതിരു കടന്നതോടെ ഇതില്‍ കുപിതയായ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ഡാന്‍സ് കളിക്കാനായി വരന്റെ സുഹൃത്തുക്കള്‍ വധുവിനെ വലിച്ചിഴച്ച് കൊണ്ടുപോയതാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. തന്നെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ വധു ദേഷ്യപ്പെടുകയും വിവാഹത്തില്‍ നിന്നും പിന്മാറുകയാണ് എന്ന് അറിയിക്കുകയുമായിരുന്നു. 

മകളെ ബഹുമാനിക്കാന്‍ അറിയാത്ത ഒരാളോടൊപ്പം വിവാഹം കഴിച്ച് അയക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിലപാട്. വിവാഹം മുടങ്ങിയത് വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നതിന് കാരണമായി.

Related News