ഐഫോണ്‍ പ്ലാന്റിലുണ്ടായ അക്രമണം; നഷ്ടം 437 കോടി

  • 14/12/2020

ബംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റിന് നേരെ നടന്ന അക്രമത്തില്‍ 437.40 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കമ്പനി. ഐഫോണ്‍ നിര്‍മാതാക്കളായ വിസ്‌ട്രോണ്‍ പ്ലാന്റാണ് കഴിഞ്ഞ ദിവസം ഒരു കൂട്ടം ജീവനക്കാര്‍ ചേര്‍ന്ന് ആക്രമിച്ചത്. കെട്ടിടത്തിലും വാഹനത്തിലും അഗ്നിബാധ ഉണ്ടായത് വലിയ രീതിയില്‍ നഷ്ടം ഉണ്ടാകാന്‍ കാരണമായി. വിലയേറി ഉപകരണങ്ങള്‍ നശിച്ചു. കംപ്യൂട്ടറുകള്‍ ഉള്‍പ്പടെ മോഷണം പോയതായും കമ്പനി പരാതിയില്‍ വ്യക്തമാക്കുന്നു. 

ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ചാണ് ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു. മൈച്ചപ്പെട്ട ശമ്പളം നല്‍കുന്നില്ല, ശമ്പളം വൈകുന്നു എന്നീ കാരണങ്ങള്‍ ചൂട്ടിക്കാട്ടിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.

Related News