കുവൈറ്റിൽ സൈബര്‍ ആക്രമണങ്ങള്‍ വർധിക്കുന്നു

  • 12/10/2020

കുവൈറ്റിൽ സൈബര്‍ ആക്രമണങ്ങള്‍  വർധിക്കുന്നതായി റിപ്പോർട്ട്.  സൈബര്‍ സെക്യൂരിറ്റി സുരക്ഷാ സ്ഥാപനമായ ‘ട്രെന്‍ഡ് മൈക്രോ’യുടെ റിപ്പോര്‍ട്ട് പ്രകാരം 2020ന്റെ ആദ്യ പകുതിയില്‍ കുവൈറ്റില്‍ 1305 സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന്  വ്യക്തമാക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാവരും ഇന്റർനെറ്റ് അമിതമായി ഉപയോ​ഗിക്കുന്ന സാഹചര്യത്തിലാണ് സൈബർ ആക്രമണങ്ങൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.  2020ന്റെ ആദ്യ പകുതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 163774 സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണക്കുകളിൽ വ്യക്തമാക്കുന്നു.

 ‘കൊവിഡ് 19’,  ‘കൊറോണ വൈറസ്’, തുടങ്ങിയ പദങ്ങള്‍ സ്പാം അറ്റാക്കിനും മറ്റുമായി ഹാക്കര്‍മാര്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായ ഗള്‍ഫ് രാജ്യങ്ങളില്‍ മുമ്പിലാണ് കുവൈറ്റ്.

Related News