ഇ-തപാല്‍ വോട്ട്; ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടാകില്ല

  • 15/12/2020



 ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍  അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അവസരം ലഭിക്കും.   ആദ്യഘട്ടത്തിൽ  ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.  തെരഞ്ഞെടുപ്പ് നടത്താനുളള കേന്ദ്രം ഇല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ട് അനുവദിക്കാത്തത് എന്നാണ് സൂചന.  ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ്‌ കമ്മീഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസഥര്‍ ഇ-തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു.

ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും വിദേശ കാര്യ മന്ത്രാലയവും ചര്‍ച്ച നടത്തി . ഇന്ത്യന്‍ എംബസിയിലെ ചുമലതപ്പെട്ട ഉദ്യോഗസ്ഥന്‍ ബാലറ്റ് ഡൗണ്‍ ലോഡ് ചെയ്ത് വോട്ടര്‍ക്ക് നല്‍കണമെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്.  വോട്ട് രേഖപെടുത്തിയ ശേഷം മുദ്ര വച്ച കവറില്‍ ബാലറ്റ് തിരികെ എംബസിക്ക് കൈമാറണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോടെ ബാലറ്റിനൊപ്പം കൈമാറണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിർദ്ദേശിച്ചിട്ടുണ്ട്. 

Related News