കുവൈറ്റിൽ റെസിഡൻസ് നിയമലംഘകർ 1,71,000ത്തോളം പേർ

  • 15/12/2020



കുവൈറ്റിൽ റെസിഡൻസ് നിയമലംഘകരിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് . നിലവിൽ   ഏകദേശം 1,71,000 റെസിഡൻസ് ലംഘിച്ച് രാജ്യത്ത് കഴിയുന്നുണ്ട്.  1,71,000 റെസിഡൻസ് നിയമംലംഘകരിൽ   74,000 പ്രവാസികൾ   ആർട്ടിക്കിൾ 14ൽ ഉൾപ്പെടുന്നവരാണ്.   നവംബർ അവസാനത്തോടെ രാജ്യം വിടാൻ കഴിയാത്ത സന്ദർശക വിസയിൽ വന്നവരുമുണ്ട്.  ആർട്ടിക്കിൾ 20 പ്രകാരമുളള റെസിഡൻസ് നിയമം ലംഘിച്ച് 63,000ത്തോളം പ്രവാസികൾ രാജ്യത്ത് കഴിയുന്നുണ്ട്.  ആർട്ടിക്കിൾ 14 പ്രകാരം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 34,000ത്തോളം റെസിഡൻസ് നിയമ ലംഘകർ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  ആർട്ടിക്കിൾ 14 പ്രകാരമുള്ളവർ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അനുമതി വാങ്ങി സ്റ്റാറ്റസ് ഭേദഗതി ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. 

ആഭ്യന്തര മന്ത്രാലയം ഒരു സുരക്ഷാ കാമ്പ്യെയിൻ നടത്തുകയും ഡിസംബർ അവസാനത്തോടെ സ്റ്റാറ്റസ് ഭേ​ദ​ഗതി ചെയ്യണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമയപരിധിക്കുശേഷം റെസിഡൻസ് നിയമലംഘകര  കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. ഈ മാസം അവസാനം വരെ പിഴ അടച്ചുകൊണ്ട് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

Related News