ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുളള ​ഗാർഹിക തൊഴിലാളികളുടെ മടക്കം വൈകും

  • 15/12/2020



യാത്രാ നിരോധിത രാജ്യങ്ങളിൽ നിന്ന്  ഗാർഹിക തൊഴിലാളികൾക്ക് നേരിട്ട് കുവൈറ്റിലേക്ക് വരാൻ അനുമതി നൽകിയ പശ്ചാത്തലത്തിൽ  ​ഗാർഹിക തൊഴിലാളികളുമായി ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകുമെന്ന് റിപ്പോർട്ട്. കുവൈറ്റ് എയർലൈൻസിന്റെയും ജസീറ എയർവേസിന്റെയും രണ്ട് വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെ ഇന്ത്യയിൽ നിന്ന് പുറപ്പെടുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിലെ ചില നിയന്ത്രണ, ആരോഗ്യ നടപടികൾ കാരണം മാറ്റിവച്ചു. ആദ്യത്തെ കുവൈറ്റ് എയർവേയ്‌സ് വിമാനങ്ങൾ ചൊവ്വാഴ്ച പുലർച്ചെ ഫിലിപ്പൈൻസിലെ മനിലയിൽ നിന്ന് പുറപ്പെടും, തുടർന്ന് ഇന്ത്യയിൽ നിന്ന് വിമാനങ്ങളും വരുമെന്ന് അധികൃതർ അറിയിച്ചു.


Related News