ഫിലിപ്പൈൻസിൽ നിന്നുളള ഗാർഹിക തൊഴിലാളികളുടെ ആദ്യ സംഘം കുവൈറ്റിലെത്തി.

  • 15/12/2020

കുവൈറ്റ് സിറ്റി;  യാത്ര നിരോധിത രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിലേക്ക് നേരിട്ട് വരാൻ അനുമതി  നൽകിയതിനെത്തുടർന്ന് ഫിലിപ്പൈൻസിൽ നിന്നുമുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യ സംഘം കുവൈറ്റിൽ എത്തി.  ഡയറക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.  61 ഗാർഹിക തൊഴിലാളികളുമായിട്ടാണ് കുവൈറ്റ് എയർവേയ്സിന്റെ ആദ്യവിമാനം ഇന്ന് കുവൈറ്റിൽ എത്തിച്ചേർന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.  കുവൈറ്റ് എയർലൈൻസിന്റെയും ജസീറ എയർവേസിന്റെയും രണ്ട് വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെ ഇന്ത്യയിൽ നിന്ന് പുറപ്പെടുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിലെ ചില നിയന്ത്രണ, ആരോഗ്യ നടപടികൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. 

Related News