കുവൈറ്റ് എണ്ണ-വൈദ്യുത, ജലമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസിന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ

  • 15/12/2020

കുവൈറ്റിന്റെ എണ്ണ-വൈദ്യുത, ജലമന്ത്രിയായി നിയമിതനായ ഷെയ്ഖ് ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസിന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ.  ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി അഭിനന്ദനം അറിയിച്ചത്.  കുവൈറ്റിന്റെ എണ്ണ, വൈദ്യുതി, ജല മന്ത്രിയായി നിയമിതനായ ഷെയ്ഖ് ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രധാനപ്പെട്ട ഊർജ്ജമേഖലയിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മന്ത്രി അൽ ഫാരിസുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ധർമേന്ദ്ര പ്രഥാൻ ട്വിറ്ററിൽ കുറിച്ചു.

Related News