കുവൈറ്റിൽ പണമടങ്ങിയ ബാഗ് യഥാർത്ഥ അവകാശി ക്ക് കൈമാറി മാതൃകയായി പ്രവാസി അദ്ധ്യാപകൻ

  • 15/12/2020



 കുവൈറ്റ് സിറ്റി: ഈജിപ്ഷ്യൻ കോൺസുലേറ്റിൽ നിന്നും ലഭിച്ച പണമടങ്ങിയ ബാഗ് യഥാർത്ഥ ഉടമസ്ഥനെ കൈമാറി ഈജിപ്തുകാരനായ അധ്യാപകൻ. കോൺസുലേറ്റിൽ നിന്നും നഷ്ടപ്പെട്ട ഒരു ബാഗ് ലഭിച്ചിട്ടുണ്ടെന്നും, യഥാർത്ഥ ഉടമസ്ഥൻ ബന്ധപ്പെടണമെന്നും അറിയിച്ച അധ്യാപകൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടിരുന്നു. ഇതിനുപിന്നാലെ നിരവധി പേരാണ് വ്യാജ വിശദാംശങ്ങളുമായി അധ്യാപകനെ ബന്ധപ്പെട്ടിരുന്നത്. തനിക്ക് നൂറുകണക്കിന് വ്യാജ കോളുകൾ വന്നതായി അധ്യാപകൻ തന്നെ വ്യക്തമാക്കി. എന്നാൽ കെട്ടിടത്തിന്റെ കെയർടേക്കർ ആയി ജോലിചെയ്യുന്ന യഥാർത്ഥ അവകാശി തന്നെ ബന്ധപ്പെട്ടെന്നും, അയാൾ ബാഗിലുണ്ടായിരുന്ന പണം കൃത്യമായി വെളിപ്പെടുത്തിയതായും  അധ്യാപകൻ വ്യക്തമാക്കി. ബാഗിലുണ്ടായിരുന്ന പണം വാടകക്കാരിൽ  നിന്നും പിരിച്ചതാണെന്ന് യഥാർത്ഥ ഉടമസ്ഥൻ അധ്യാപകനോട് പറഞ്ഞിരുന്നു.

തുടർന്ന്  സലാം പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽവച്ച് യഥാർത്ഥ ഉടമസ്ഥന് ബാഗ് കൈമാറി. പ്രവാസി അദ്ധ്യാപകന്റെ  സത്യസന്ധതയ്ക്ക് ബാഗിന്റെ  ഉടമസ്ഥൻ നന്ദി അറിയിച്ചു.

Related News