കുവൈറ്റിൽ യുവതിയെ ആക്രമിച്ച്‌ ആയിരം ദിനാർ മോഷ്ടിച്ച കേസ്; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

  • 15/12/2020



 കുവൈറ്റ് സിറ്റി: ഹവല്ലിയിലെ ഒരു പ്രാദേശിക ബാങ്ക് ശാഖയിൽ നിന്ന് പണം പിൻവലിച്ച ലെബനൻ യുവതിയെ ആക്രമിച്ച് കൊള്ളയടിച്ച പ്രവാസികൾ അറസ്റ്റിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് യുവാക്കളെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

യുവതി ഏരിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം പ്രതികളെ പിടികൂടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പണം പിൻവലിച്ചതിനു ശേഷം   ബാങ്കിനു പുറത്ത് തന്നെ ആക്രമിക്കുകയും താൻ പിൻവലിച്ച 1,000 ദിനാർ മോഷ്ടിക്കുകയും ചെയ്തു, പണം തന്റെ ഹാൻഡ്ബാഗിൽ ഇട്ടിരുന്നു. പക്ഷേ കൊള്ളസംഘം തന്റെ ബാഗിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നുവെന്നും, കൊള്ള സംഘത്തെ പ്രതിരോധിക്കുന്നതിനിടെ തന്റെ കയ്യിൽ പരിക്കേറ്റതായും പൊലീസിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിരുന്നു. പരിക്കേറ്റതിന്റെ  മെഡിക്കൽ സർട്ടിഫിക്കറ്റും പോലീസ് സ്റ്റേഷനിൽ യുവതി സമർപ്പിച്ചിരുന്നു.

Related News