ഇന്ത്യയിൽ 71 ലക്ഷം പിന്നിട്ട് കൊവിഡ് ബാധിതർ; പ്രതിദിന രോഗബാധിതരുടെ എണ്ണം എഴുപതിനായിരത്തില്‍ താഴെ; 816 മരണം

  • 12/10/2020

71 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം. പ്രതിദിന രോഗബാധ ഇന്നും എഴുപതിനായിരത്തില്‍ താഴെയാണ്. 66,732 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,150 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 8,61,853 പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. ഇത് വരെ 61,49,535 പേര്‍ കൊവിഡ് മുക്തി നേടിയെന്നാണ് കേന്ദ്ര കണക്ക്. 86.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഐസിഎംആര്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇത് വരെ 8,78,72,093 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ പറയുന്നു.

Related News