എയർ ഇന്ത്യയെ സ്വന്തമാക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

  • 15/12/2020

ഇന്ത്യയുടെ വ്യോമയാന രംഗത്തെ മുഖമായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാൻ ആഗ്രഹമറിയിച്ച് ടാറ്റാ ഗ്രൂപ്പ്. താല്‍പ്പര്യമറിയിച്ചുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഔദ്യോഗിക അപേക്ഷ വ്യോമായന മന്ത്രാലയത്തിന് ഇന്നലെ നൽകിയെന്നാണ് സൂചന. എയര്‍ ഏഷ്യയുടെ പ്രധാനപ്പെട്ട ഓഹരികള്‍ കൈവശമുണ്ടെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ടാറ്റാ ഗ്രൂപ്പ് വരുമാന പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയ്ക്കായി ശ്രമം നടത്തുന്നത്. ടാറ്റയുടെ താല്‍പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തെത്തും എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം അവസാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സംയുക്തസംരഭത്തിന് ടാറ്റാഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് നിലവിലെ സര്‍വ്വീസുകള്‍ പുന:രാരംഭിക്കാനാണ് തീരുമാനം. നിലവില്‍ വിസ്താര എയര്‍ലൈന്‍ സ് ഇരുവരും നിലവില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

Related News