മൂന്നാം തവണയും മർസൂഖ്​ അൽ ഗാനിം കുവൈറ്റ് പാർലമെൻറ് സ്പീക്കർ.

  • 15/12/2020

കുവൈറ്റ് സിറ്റി : വാശിയേറിയ മത്സരത്തിനൊടുവിൽ മർസൂഖ്​ അൽഗാനിം വീണ്ടും കുവൈത്ത്​ പാർലമെൻറ്​ സ്​പീക്കറായി തെ​രഞ്ഞെടുക്കപ്പെട്ടു. 50 അംഗ പാർലമെന്റിൽ 33 വോട്ടുകളാണ്  മർസ്സൂഖ്‌ അൽ ഘാനമിനു ലഭിച്ചത്‌, എതിർ സ്ഥാനാർഥി ബദർ അൽ ഹുമൈദിക്ക്​ 28 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ദീർഘകാലം കുവൈത്ത്‌ പാർലമന്റ്‌ സ്പീക്കറായിരുന്ന  ജാസിം അൽ ഖറാഫിയുടെ അനന്തരവനാണ് മർസ്സൂഖ്‌ അൽ ഘാനം. കഴിഞ്ഞ 5നു  നടന്ന പാർലമെന്റ്  തെരഞ്ഞെടുപ്പിനുശേഷം ഇന്ന് ചേർന്ന ആദ്യ  സമ്മേളനത്തിലെ വോട്ടെടുപ്പിലൂടെയാണു സ്പീക്കറെ തെരഞ്ഞെടുത്തത്‌. 

മൂന്നാം തവണയും മർസൂഖ്​ അൽ ഗാനിം കുവൈറ്റ് ദേശീയ അസംബ്ലി സ്പീക്കർ, പാർലമെൻറിൽ മർസൂഖ്​ അൽഗാനിമിനെ പിന്തുണക്കുന്നവരുടെ സന്തോഷ പ്രകടനം. 

Related News