2022 ല്‍ യോഗി ആദിത്യനാഥിനെ തുരത്തും; കെജ്‌രിവാള്‍

  • 15/12/2020

2022 ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷക പ്രക്ഷോഭത്തിന് പൂര്‍ണ പിന്തുണ നല്‍കി അദ്ദേഹം സജീവമായി രംഗത്തുണ്ട്. ഇതിന് പിന്നാലയൊണ് യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കെജ്‌രിവാള്‍ രംഗത്ത് എത്തിയത്. 

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മെച്ചപ്പെട്ട സൗകര്യം തേടി ഡല്‍ഹിയിലേക്കാണ് എത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി അവര്‍ ഡല്‍ഹിയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ അവസ്ഥയാണിത്. വരുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ മത്സര രംഗത്ത് ഉണ്ടാകും എന്നുമാണ് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.

Related News