നായ്ക്കള്‍ക്ക് റൊട്ടി ഉണ്ടാക്കിയില്ല; സഹോദരിയെ യുവാവ് വെടിവെച്ച് കൊന്നു

  • 15/12/2020

നായ്ക്കള്‍ക്ക് റൊട്ടി ഉണ്ടാക്കിയില്ല എന്ന കാരണത്തിന് സഹോദരിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. മീററ്റിലാണ് സംഭവം നടന്നത്. ആശിഷ് എന്ന യുവാവാണ് സഹോദരിയെ കൊലപ്പെടുത്തിയതിനുശേഷം സ്വയം പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. അറസ്റ്റിന് ശേഷം നടന്ന സംഭവങ്ങള്‍ ആശിഷ് തന്നെയാണ് പൊലീസിന് വിവരച്ച് കൊടുത്തത്. 

നായക്കള്‍ക്ക് നല്‍കാന്‍ റൊട്ടി ഉണ്ടാക്കാനായി സഹോദരി പരുളിനോട് ആശിഷ് ആവശ്യപ്പെട്ടിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഭക്ഷണം ഉണ്ടാക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇതിന്റെ ദേഷ്യത്തില്‍ കയ്യില്‍ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെറ്റിയിലും നെഞ്ചിലുമാണ് വെടിയേറ്റത്. പരുള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Related News