കുവൈറ്റിൽ വൻ തീപിടിത്തം; 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അലുമിനിയം ഫാക്ടറിയിൽ തീ പടർന്നു

  • 15/12/2020

കുവൈറ്റിൽ വൻ തീപിടത്തമുണ്ടായതായി റിപ്പോർട്ട്.   അഞ്ച് മിനിറ്റിനുള്ളിൽ 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അലുമിനിയം ഫാക്ടറിയിൽ തീപിടർന്നതായി റിപ്പോർട്ട്. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, അർധിയ, സുലൈബിഖാട്ട്, സൽമിയ, അൽ ഇസ്നാദ് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ അണച്ചു. അഗ്നിശമന വകുപ്പിന്റെ ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 അലുമിനിയം ഫാക്ടറിയ്ക്ക്  അടുത്തുള്ള ഒരു തുണി ഫാക്ടറിയും നിരവധി വർക്ക് ഷോപ്പുകളും മറ്റ്  കെട്ടിടങ്ങളും തീ പടരുന്നതിന്  മുമ്പ് അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചുവെന്നാണ് റിപ്പോർട്ട.  തീപിടത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  തീപിടിത്തത്തിന്റെ കാരണം ഡിജിഎഫ്ഡി അന്വേഷിച്ച് വരികയാണ്.

Related News