കുവൈറ്റിൽ മയക്കുമരുന്നിന് അടിമയായ മകൻ മരിച്ചെന്ന് മാതാവിന് സന്ദേശം

  • 15/12/2020




കുവൈറ്റ് സിറ്റി ; സ്വദേശിയായ യുവതി മകനെ കണ്ടെത്താൻ പോലീസിന്റെ സഹായം തേടി. മകൻ മരിച്ചെന്ന തരത്തിൽ സ്വദേശി യുവതിക്ക് ഒരു  അജ്ഞാത നമ്പറിൽ നിന്ന് മെസ്സേജ് ലഭിച്ചതിനെ  തുടർന്നാണ് മകനെ കണ്ടെത്താൻ സ്വദേശിയായ യുവതി പൊലീസിന്റെ  സഹായം തേടിയത്.

 ഹെറോയിൻ പോലെയുള്ള മയക്കുമരുന്നിന് മകൻ അടിമയാണെന്ന് പോലീസിനോട് യുവതി വ്യക്തമാക്കി. മകന്റെ മയക്ക് മരുന്ന് ഉപയോഗത്തെപ്പറ്റി  യുവതി   ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ദേഷ്യപ്പെട്ട് മകൻ വീട് വിട്ടു ഇറങ്ങിയിരുന്നുവെന്നും  നാല് ദിവസമായി കാണാനില്ലെന്നും  യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

മകനെ കണ്ടെത്താൻ നടത്തിയ പൊലീസ് അന്വേഷണത്തിൽ സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്ന്  മയക്കുമരുന്നിന് അടിമയായ ഇയാളെ കണ്ടെത്തി. സുഹൃത്തുക്കളെയും    യുവതിയുടെ മകനെയും അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Related News