യുഎഇ വഴി കുവൈറ്റിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ് വ്യാജ ഫ്ലൈറ്റ് ടിക്കറ്റ്; ​നിരവധി പ്രവാസികൾ വഞ്ചിക്കപ്പെട്ടു

  • 12/10/2020

കുവൈറ്റ് സിറ്റി;   ഈജിപ്ഷ്യൻ സ്വദേശികളെ വ്യാജ ഫ്ലൈറ്റ് ടിക്കറ്റ് നൽകി വഞ്ചിച്ചതായി പരാതി.  300 ഈജിപ്ഷ്യൻ സ്വദേശികളെ 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയതിന് ശേഷം യുഎഇ വഴി കുവൈറ്റിലേക്ക് മടങ്ങാമെന്ന് രണ്ട് പേർ വാ​ഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഈജിപ്ഷ്യൻ എമി​ഗ്രേഷൻ മന്ത്രിയും ഈജിപ്ഷ്യൻ പ്രവാസി കാര്യമന്ത്രിയുമായ നബില മക്രം ഈജിപ്ഷ്യൻ പ്രവാസികളുടെ പരാതി പരിശോധിക്കുകയാണെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്ഷ്യൻ അറ്റോർണി ജനറൽ കൗൺസിലർ, ഹമദ അൽ-സാവി സമർപ്പിച്ച പ്രവാസികളുടെ പരാതികളാണ് പരിശോധിക്കുന്നത്.

യുഎഇിൽ വച്ച് 14 ദിവസത്തെ ക്വാറന്റൈനും, ഫ്ലൈറ്റ് റിസർവേഷൻ ടിക്കറ്റും, പിസിആർ ടെസ്റ്റും ഉൾപ്പെടെയുളള കാര്യങ്ങൾ ചെയ്ത് തരാമെന്ന് വാ​ഗ്ദാനം നൽകിയാണ് രണ്ട് പേർ ഈജിപ്ഷ്യൻ പ്രവാസികളെ വഞ്ചിച്ചത്.  കുവൈത്തിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് 17,000 മുതൽ 20,000 വരെ ഈജിപ്ഷ്യൻ പൗണ്ടുകൾ  നൽകിയതായി പ്രവാസികൾ  പരാതിയിൽ വ്യക്തമാക്കി. കുവൈറ്റിൽ തിരിച്ച് ജോലിയ്ക്ക് പോകാൻ ഉദ്ദേശിച്ച പ്രവാസികളാണ് തട്ടിപ്പിന് ഇരയായത്. ഇ-പെയ്മെന്റ് വഴിയാണ് പണം അയച്ച് നൽകിയതെന്നും തട്ടിപ്പിനിരയായവർ വ്യക്തമാക്കുന്നു. യുഎഇയിലേക്കും കുവൈത്തിലേക്കുള്ള  വിമാന യാത്ര ടിക്കറ്റ് ഈജിപ്ഷ്യൻ പ്രവാസികൾ നൽകിയിരുന്നു.  യുഎഇ ഹോട്ടലുകളിൽ നിശ്ചിത ദിവസങ്ങൾ താമസിച്ചതിനുശേഷം  കുവൈത്തിലേക്ക് മടങ്ങാനിരിക്കെ വിമാന ടിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Related News