മദ്യം നല്‍കിയില്ല; നവവരനെ കൊലപ്പെടുത്തി

  • 16/12/2020

മദ്യം നല്‍കിയില്ല എന്ന കുറ്റത്തിന് നവവരനെ കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ബബ്ലു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം. വിവാഹത്തിന് ശേഷം ബബ്ലു കൂട്ടുകാരെ കാണാനായി ചെന്നപ്പോഴാണ് സംഭവം നടന്നത്. 

ബബ്ലു ചെല്ലുമ്പോള്‍ തന്നെ കൂട്ടുകാര്‍ മദ്യപിച്ച നിലയിലായിരുന്നു. ബബ്ലുവിനോട് വീണ്ടും ഇവര്‍ മദ്യം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടെന്ന് സംഘടിപ്പിച്ച് തരാന്‍ സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ രോക്ഷാകുലരാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ബബ്ലുവിനെ മര്‍ദ്ദിച്ചു. ഇതിനിടയില്‍ പിറകിയില്‍ നിന്നും ഒരു സുഹൃത്ത് ബബ്ലുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Related News