കഴുതച്ചാണകം ഉപയോഗിച്ച് മുളക് പൊടി ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം; ഫാക്ടറി അടച്ചുപൂട്ടി

  • 16/12/2020

കഴുതച്ചാണകം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച ഫാക്ടറി അടച്ച് പൂട്ടി. ഉത്തര്‍പ്രദേശിലെ നവിപൂരിലെ ഫാക്ടറിയാണ് പൊലീസ് എത്ത് അടച്ച് പൂട്ടിയത്. കഴുത ചാണകവും ആസിഡും ചേര്‍ത്ത് വിവിധ ഉത്ന്നങ്ങളാണ് ഇവിടെ നിന്നും നിര്‍മ്മിച്ചത്. ഇത്തരത്തില്‍ വ്യാജ സുഗന്ധവ്യഞ്ജനങ്ങള്‍ നിര്‍മ്മിച്ച സംഘത്തെയും പൊലീസ് പിടികൂടി. 

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല തുടങ്ങിയവയാണ് കഴുതച്ചാണകം ഉപയോഗിച്ച് നിര്‍മ്മിച്ചത്. കഴുതച്ചാണകം ഉണക്കിപ്പൊടിച്ചാണ് സംഘം ഉത്പന്നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍, ആസിഡ്, ഡ്രമ്മുകള്‍, കഴുതച്ചാണകം എന്നിവയും പൊലീസ് പിടിച്ചെടുത്തു. 

Related News