കുവൈത്തിലെ എല്ലാ പ്രവാസികൾക്കും ഫ്ലൂ വാക്സിൻ ലഭിക്കും, വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനിൽ രെജിസ്റ്റർചെയ്യണം.

  • 16/12/2020

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്ന് ഫ്ലൂ വാക്സിന്  ഉണ്ടായ ലഭ്യതക്കുറവിനെത്തുടർന്നു    ആരോഗ്യ മന്ത്രാലയം വാക്സിൻ സ്വദേശികൾക്കുമാത്രമായി പരിമിതപ്പെടുത്തിയിരുന്നു.  ഒക്ടോബറിൽ മന്ത്രാലയത്തിന്റെ ശീതകാല വാക്സിൻ പ്രചാരണത്തിന്റെ തുടക്കത്തിൽ ഉണ്ടായ ക്ഷാമത്തെ തുടർന്ന് കൂടുതൽ ഡോസുകൾ കുവൈത്തിൽ എത്തിയശേഷം ഫ്ലൂ വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ  ഓൺലൈനിൽ രെജിസ്ട്രേഷൻ  നടത്തേണ്ടതുണ്ട്.

കഴിഞ്ഞ മാസം, 50 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് വാക്സിൻ നൽകിയിരുന്നു , ഡിസംബർ അവസാനത്തോടെ മൊത്തം 400,000 ഡോസുകൾ നൽകാൻ മന്ത്രാലയം പദ്ധതിയിടുന്നു. സീസണൽ ഇൻഫ്ലുവൻസയിൽ നിന്ന് ഫ്ലൂ വാക്സിൻ ആളുകളെ സംരക്ഷിക്കുന്നുവെന്ന് പല പഠനങ്ങളും ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു, പ്രത്യേകിച്ച് ഈ ശൈത്യകാലത്ത് ഒരാൾക്ക് പനി വരുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് അനുസരിച്ച്  ഒരേ സമയം ഇൻഫ്ലുവൻസയും കോവിഡ് -19 ഉം ഉണ്ടാകാൻ സാധ്യതയുണ്ട്, കൂടാതെ ഈ രണ്ടു രോഗങ്ങളും സമാനമായ ലക്ഷണങ്ങൾ പങ്കിടുന്നു, രണ്ട് രോഗങ്ങളും തമ്മിലുള്ള വ്യത്യാസം രോഗലക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി പറയാൻ ബുദ്ധിമുട്ടാണ് അതുകൊണ്ടുതന്നെയാണ് ഇൻഫ്ലുവൻസ ഫ്ലൂ വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

Registration link :

Related News