ക്ലീനിംഗ് തൊഴിലാളികൾക്ക് കുവൈറ്റ് റെഡ് ക്രെസെന്റ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു.

  • 16/12/2020

കുവൈറ്റ് സിറ്റി :  കുവൈറ്റ് റെഡ് ക്രെസെന്റ്  ശൈത്യകാല പ്രവർത്തനങ്ങളുടെ  ഭാഗമായി സബാൻ ഏരിയയിലെ ശുചീകരണ തൊഴിലാളികൾക്കായി  1,500 ശൈത്യകാല  വസ്ത്ര കിറ്റുകൾ വിതരണം ചെയ്തു.

പരിമിതമായ വരുമാനമുള്ള തൊഴിലാളികളെയാണ് ഈ കാമ്പെയ്ൻ ലക്ഷ്യമിടുന്നതെന്ന് കെ.ആർ‌.സി‌.എസ്. സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പ്രസ്താവനയിൽ പറഞ്ഞു. ക്ലീനിംഗ് തൊഴിലാളികളെ തണുത്ത കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുക, അങ്ങനെ ആരോഗ്യപ്രശ്നങ്ങൾ തടയുക എന്നിവ ലക്ഷ്യമിട്ടാണ്  ശൈത്യകാല  വസ്ത്രങ്ങൾ അടങ്ങിയ കിറ്റ്  നൽകുന്ന ക്യാമ്പയിൻ ആരംഭിച്ചത്. ഇതിനായി  വസ്ത്രങ്ങൾ നൽകിയവരോട് കെ.ആർ.സി.എസിന്റെ ആഭ്യന്തര അസിസ്റ്റന്റ് വിഭാഗം മേധാവി മറിയം അൽ അദ്‌സാനി നന്ദി പറഞ്ഞു.

Related News