ജനുവരിയോടുകൂടി കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചേക്കും.

  • 16/12/2020

കുവൈറ്റ് സിറ്റി : അടുത്ത ജനുവരി മുതൽ  നേരിട്ട് യാത്രാ നിരോധനമുള്ള രാജ്യങ്ങൾ  ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്നും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷനിലെ വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

ഇതിന്റെ ഭാഗമായി ഗാർഹിക തൊഴിലാളികളുടെ നേരിട്ടുള്ള മടക്കം, അവരുടെ ക്വാറന്റൈൻ സംവിധാനം, അതിന്റെ ഫലപ്രാപ്തി എന്നിവ  ആരോഗ്യ അധികൃതർ വിലയിരുത്തും. രാജ്യത്തേക്ക് കൊറോണ വാക്‌സിൻ ലഭ്യമാക്കുന്നത് മാത്രമല്ല നേരിട്ടുള്ള വിമാന സർവീസുകളുടെ അടിസ്ഥാനമെന്നും, രാജ്യത്തെ ക്വാറന്റൈൻ സംവിധാനങ്ങൾ, ഹോട്ടലുകൾ, പ്രാദേശിക സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടാതെ ആരോഗ്യ മന്ത്രലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനുള്ള സിവിൽ ഏവിയേഷന്റെ  തയ്യാറെടുപ്പുകളും ഫലപ്രാപ്തിയും  വിലയിരുത്തും. 

കുവൈത്തിലേക്ക് മടങ്ങി വരുന്ന ഗാർഹിക തൊഴിലാളികളുടെ ക്വാറന്റൈൻ സംവിധാനം വിശദമായി പരിശോധിക്കുകയും, തൊഴിലാളികളുടെ തിരിച്ചുവരവ് ഏതെങ്കിലും തരത്തിൽ  കുവൈത്തിലെ ആരോഗ്യരംഗത്തെ ബാധിച്ചിട്ടുണ്ടോ  എന്നും മന്ത്രാലയം വിലയിരുത്തും. അതിനായി  തൊഴിലാളികളുടെ തുടർന്നുള്ള വരവുകളും വിശദമായി പരിശോധിച്ചശേഷമായിരിക്കും തീരുമാനം. 

വിമാന സർവീസുകൾ നേരിട്ട് അനുവദിക്കുന്നതിനുള്ള നീക്കത്തെ ട്രാവൽ ഓഫീസുകളിലെയും ഹോട്ടൽ മേഖലയിലെയും സ്രോതസ്സുകൾ സ്വാഗതം ചെയ്യുന്നു , നിർബന്ധിത ക്വാറന്റൈൻ  കാലാവധി 14 ദിവസത്തിനുപകരം 5 മുതൽ 7 ദിവസമായി കുറയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട്  അവർ ആവശ്യപ്പെടുന്നു , 9 മാസത്തിലധികം നീണ്ടുനിന്ന യാത്ര വിലക്ക്  പ്രാദേശിക ഹോട്ടലുകൾക്കും ബന്ധപ്പെട്ട ഏജൻസികൾക്കും  വലിയ നഷ്ടമുണ്ടാക്കി, നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്, നേരിട്ടുള്ള വിമാന സർവീസ് ഈ മേഖലയെ  പുനരുജ്ജീവിപ്പിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

Related News