കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നവർക്ക് ബോണസില്ല

  • 17/12/2020



കുവൈറ്റ് സിറ്റി;   സിവിൽ സർവീസ് കമീഷന്റെ (സി,എസ്.സി ) ചട്ടപ്രകാരം ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പ്രവാസികൾക്ക് എക്‌സ്‌ലന്റ് പെര്‍ഫോമന്‍സ് ബോണസ് ലഭിക്കില്ല. പ്രവാസി തൊഴിലാളികളെ  ഈ വർഷത്തെ മികച്ച പ്രകടന ബോണസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.  മന്ത്രാലയത്തിൽ നിന്നുള്ള ഈ വർഷത്തെ  പെര്‍ഫോമന്‍സ് ബോണസിൽ നിന്ന് ഏകദേശം  മുന്നൂറോളം പ്രവാസികളെ മന്ത്രാലയം നീക്കം ചെയ്തതായി അധികൃതർ വ്യക്തമാക്കുന്നു.  ബാക്കിയുള്ള പ്രവാസി തൊഴിലാളികളുടെ സർവ്വീസ് ഏപ്രിലിൽ  അവസാനിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ വിവിധ മേഖലകളിൽ നിയോഗിച്ചിട്ടുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണം 500 ആണ്. മെയ് മാസത്തിൽ മന്ത്രാലയം  എക്‌സ്‌ലന്റ് പെര്‍ഫോമന്‍സ് ബോണസ് വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  ധനകാര്യ കൗണ്ടർപാർട്ടിൽ നിന്ന് അനുമതി നേടിയ ശേഷമായിരിക്കും ബോണസ് വിതരണം ചെയ്യുക. 

Related News