പ്രകൃതി വിരുദ്ധ പീഡനം; കുവൈറ്റിൽ സ്വദേശിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ

  • 17/12/2020



പ്രകൃതി വിരുദ്ധ പീഡനക്കേസിൽ കേസില്‍ സ്വദേശിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 21 വയസ്സുളള സ്വദേശിക്കെതിരെയാണ് തടവുശിക്ഷ വിധിച്ചത്.  പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധികൃതർ വ്യക്തമാക്കുന്നു. ലൈം​ഗീകമായും, മാനസികമായും പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നും, നിരവധി തവണ ബ്ലാക്ക് മെയിൽ ചെയ്തെന്നും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോടതിയിലേക്ക്  കൈമാറുകയും തുടർന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.   

Related News