മുതിര്‍ന്ന പൗരൻമാര്‍ക്ക് എയര്‍ ഇന്ത്യയിൽ ടിക്കറ്റ് ഇളവ്

  • 17/12/2020

 മുതിര്‍ന്ന പൗരൻമാര്‍ക്ക് എയര്‍ ഇന്ത്യയിൽ വൻ തുക ടിക്കറ്റ് ഇളവ് . ഏവിയേഷൻ മന്ത്രാലയമാണ് ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യൻ പൗരൻമാരായ മുതിര്‍ന്ന പൗരൻമാര്‍ക്കാണ് ടിക്കറ്റ് ഇളവ് ലഭിയ്ക്കുക. ഇന്ത്യയിൽ സ്ഥിര താമസമുള്ള പൗരൻമാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.ആഭ്യന്തര യാത്രാ ടിക്കറ്റുകൾക്കാണ് ഇളവ് ലഭിയ്ക്കുക. 50 ശതമാനം ഇളവാണ് ടിക്കറ്റ് തുകയിൽ അനുവദിച്ചിരിക്കുന്നത്. യാത്ര നടത്തുമ്പോൾ 60 വയസ് പൂര്‍ത്തിയായിട്ടുള്ള പൗരൻമാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എയര്‍ ഇന്ത്യ വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിലെ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇക്കണോമി കാബിനാണ് ആനുകൂല്യം നൽകുന്നത്. എയര്‍ ഇന്ത്യ ലേലത്തിനായി ടാറ്റ സൺസ് ഉൾപ്പെടെയുള്ള കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് പ്രഖ്യാപിക്കുന്നത്

Related News